ജ്യോതികയ്‌ക്കൊപ്പം അഭിരാമിയും തമിഴില്‍

ജ്യോതികയ്‌ക്കൊപ്പം അഭിരാമിയും തമിഴില്‍ രണ്ടാംവരവിന് ഒരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തമിഴ് റീമേക്കിലാണ് അഭിരാമി ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കുക. മലയാളത്തില്‍ കനിഹ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അഭിരാമി തമിഴില്‍ കൈകാര്യം ചെയ്യുക.

റഹ്മാനാണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു ഈ വേഷം ചെയ്തത്. മകളുടെ വേഷത്തിലെത്തിയ അമൃത അനില്‍ തന്നെയാണ് തമിഴിലും ആ വേഷം ചെയ്യുന്നത്.

മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരി എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചു വരവ് നടത്തിയ അഭിരാമി ഇനി തമിഴിലും തന്റെ തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്.

Top