ജോ ബൈഡനെയും കുടുംബത്തെയും വിലക്കിയതായി റഷ്യ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ഭാര്യയെയും മകളെയും വിലക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. ഇവരെ കൂടാതെ മറ്റു 23 അമേരിക്കക്കാരെയും വിലക്കിയതയാണ് വിവരം. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക റഷ്യക്കു മേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിന് പിന്നാലെയാണ് റഷ്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ കടുത്ത തിരിച്ചടി. അമേരിക്കൻ പ്രസിഡന്റ് അടക്കം 25 പേരെ സ്‌റ്റോപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും റഷ്യ വ്യക്തമാക്കി. മൈനിലെ സൂസൻ കോളിൻസ്, കെന്റക്കിയിലെ മിച്ച് മക്കോണൽ, അയോവയിലെ ചാൾസ് ഗ്രാസ്ലി, ന്യൂയോർക്കിലെ കിർസ്റ്റൺ ഗില്ലിബ്രാൻഡ് എന്നിവരുൾപ്പെടെ നിരവധി യുഎസ് സെനറ്റർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. നിരവധി യൂണിവേഴ്‌സിറ്റി പ്രൊഫസർമാരും ഗവേഷകരും മുൻ യുഎസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.

Top