ജോസ് കെ മാണി ചെയര്‍മാനാണെന്ന് പറയുന്നത് കോടതിയലക്ഷ്യം; പി ജെ ജോസഫ്

കോട്ടയം: ജോസ് കെ മാണിയ്ക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനു വിലക്കു നിലനില്‍ക്കുന്നുണ്ടെന്നു വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്.

ജോസ് കെ. മാണി ചെയര്‍മാനാണെന്നു പറയുന്നതു കോടതിയലക്ഷ്യമാണ്. ചെയര്‍മാനായി തെരഞ്ഞെടുത്തതു നിയമവിരുദ്ധമാണെന്നു മൂന്നു കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റേത് അവസാന വാക്കല്ല. തീരുമാനത്തിനെതിരെ ഡല്‍ഹി കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെന്നും അവസാന വിജയം തങ്ങളുടേതാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

Top