കോലം കത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് യൂത്ത് ഫ്രണ്ടിലെ ജോര്‍ജ് അനുകൂലികള്‍

തൊടുപുഴ: പിസി ജോര്‍ജിനെ അനുകൂലിക്കുന്ന യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ യോഗം ചേര്‍ന്നു. ജോര്‍ജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ച യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പിറവത്തും മറ്റ് ചില സ്ഥലങ്ങളിലും ജോര്‍ജിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിറവത്ത് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ കോലം കത്തിക്കുകയും ചെയ്തു.

ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണിക്കെതിരെ ജോര്‍ജ് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇതിനെതിരേയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top