ജൊനാസ് സാള്‍ക്കിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ ഡൂഡിലും

ഡോക്ടര്‍ ജൊനാസ് സാള്‍ക്കിന്റെ 100 ാം ജന്മദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ ഡൂഡിലും. രണ്ട് കുട്ടികള്‍ ഡോക്ടര്‍ സാള്‍ക്കിന് നന്ദി അറിയിക്കുന്ന ബോര്‍ഡുമായി ഡോക്ടറുടെ കൂടെ നില്‍ക്കുന്ന ആഘോഷ ഡൂഡിലാണ് ഗൂഗിള്‍ ഹോം പേജില്‍. പോളിയോ പ്രതിരോധ വാക്‌സിന്‍ ആദ്യം വിജയകരമായി വികസിപ്പിച്ച അമേരിക്കന്‍ ഗവേഷകനായിരുന്നു ജൊനാസ് എഡ്‌വാഡ് സാള്‍ക്ക്.

ജൊനാസ് എഡ്‌വാഡ് സാള്‍ക്കിന്റെ ജനനം 1914 ഒക്ടോബര്‍ 28 ന് ന്യൂയോര്‍ക്കിലായിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദം സ്വന്തമാക്കിയ സാള്‍ക്ക് 1947 ല്‍ പീറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ വൈറസ് റിസര്‍ച്ച് ലബോറട്ടറിയുടെ ഡയറക്ടറായി ചുമതലയേറ്റു.

1952 ലായിരുന്നു സാള്‍ക്ക് പോളിയോ വാക്‌സിന്‍ പരീക്ഷിക്കാന്‍ ആരംഭിച്ചത്. 1955 ല്‍ വാക്‌സിന്‍ സുരക്ഷിതവും പ്രയോജനകരവുമാണെന്ന് തെളിഞ്ഞു. 1995 ജൂണിലായിരുന്നു സാള്‍ക്കിന്റെ അന്ത്യം.

Top