ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയില്‍ സിപിഐയിലേക്ക്

ചെങ്ങന്നൂര്‍: ജെഎസ്എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും മുന്‍ എംഎല്‍എയും എസ്എന്‍ഡിപി നേതാവുമായ ഉമേഷ് ചള്ളിയില്‍ സിപിഐയിലേക്ക്. ജെഎസ്എസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഉമേഷ് സിപിഐയിലേക്ക് ചേക്കേറുന്നത്.

സിപിഐ സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ ഉമേഷിന് സിപിഐ സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന.

സിപിഐഎം എസ്എന്‍ഡിപിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എസ്എന്‍ഡിപിയുടെ കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രസിഡന്റ് കൂടിയായ ഉമേഷിന്റെ വരവ് പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് ഉറ്റുനോക്കുന്നത്.

ഈ മാസം 19ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഉമേഷ് സിപിഐയിലെത്തുക.

Top