ജെഎസ്എസിനെ എല്‍ഡിഎഫ് ഘടകക്ഷിയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല: പിണറായി വിജയന്‍

കൊച്ചി: ജെഎസ്എസിനെ എല്‍ഡിഎഫ് ഘടകക്ഷിയായി കൂടെ കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജെഎസ്എസിനെ ഘടകകക്ഷിയാക്കുന്ന കാര്യം എല്‍ഡിഎഫ് ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ ഗൗരിയമ്മ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെഎസ്എസ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാകുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വൈക്കം വിശ്വന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top