ജൂണ്‍ 11-ന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: ജൂണ്‍ 11ന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. സംസ്ഥാനത്തെ 31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സൂചന പണിമുടക്കിനു ശേഷം സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്ന് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Top