ജുറാസിക്ക് വേള്‍ഡ് ട്രെയിലര്‍ എത്തി

ജുറാസിക്ക് വേള്‍ഡിന്റെ ട്രെയിലര്‍ പുറത്തിറക്കി. കോളിന്‍ ടെര്‍വോവ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ജൂണില്‍ തിയേറ്ററില്‍ എത്തും. ജുറാസിക്ക് വേള്‍ഡ് എന്ന ഒരു പാര്‍ക്കിന്റെ കഥയാണ് ചിത്രം പറയുന്നത്.

ജുറാസിക്ക് പാര്‍ക്കിന്റെ ഉടമയായ പട്ടേല്‍ എന്ന കഥാപാത്രമായി എത്തുന്ന ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനാണ്. ക്രിസ് പ്രാട്ട്, ബ്രൈസ് ദല്ലാസ് ഹോവാര്‍ഡ്, ടൈ സിംപ്കിന്‍സ്, ജെയ്ക്ക് ജോണ്‍സണ്‍, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് ജുറാസിക്ക് വേള്‍ഡിലെ മറ്റ് താരങ്ങള്‍. 2ഡി,3ഡി പതിപ്പുകളിലാണ് ഒരുക്കുന്നത്.

ചിത്രം നിര്‍മിക്കുന്നത് യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സാണ്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍.

Top