ജീവയുടെ നായികയായി നയന്‍സ്; തിരുനാളിന്റെ ട്രെയിലറെത്തി

നയന്‍താരയും ജീവയും പ്രധാനവേഷങ്ങളിലെത്തുന്ന തിരുനാള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാംനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഗ്രാമത്തിലെ ഒരു സാധാരണ ചെറുപ്പക്കാരനായി ജീവ എത്തുമ്പോള്‍, ഗ്രാമീണ സുന്ദരിയായി നയന്‍സും എത്തുന്നു. ഇവര്‍ക്ക് പുറമെ മീനാക്ഷി, ശരത്, രാമചന്ദ്രന്‍ ദുരൈരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. വി.ടി വിജയനും ടി.എസ് ജയിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

 

https://www.youtube.com/watch?v=_bd81Fp9St4

Top