ജി310 ആര്‍;പൂര്‍ണ്ണമായും തദ്ദേശിയമായി നിര്‍മ്മിച്ച ബിഎംഡബ്ല്യുവിന്റെ ചെറുബൈക്ക്

ടിവിഎസിന്റെ ബംഗലൂരു പ്ലാന്റില്‍ നിന്ന് തികച്ചും തദ്ദേശീയനായി ബിഎംഡബ്ലിയുവില്‍നിന്ന് ഒരു കിടിലന്‍ ബൈക്കെത്തുന്നു. ജി310 ആര്‍ നേക്കഡ് സ്ട്രീറ്റ് ബൈക്ക്. ബൈക്കിന്റെ ഡിസൈനിംഗും എഞ്ചിനിയറിംഗുമെല്ലാം ജെര്‍മ്മന്‍ വിദഗ്ദരുടേതാണ്.

സാവോ പോളോയില്‍ കമ്പനി അവതരിപ്പിച്ച കണ്‍സെപ്റ്റ് സ്റ്റണ്ട് ജി 310യുടെ പ്രൊഡക്ഷന്‍ വേര്‍ഷനാണ് ജി310ആര്‍. യൂറോപ്പിന് പുറത്ത് ആദ്യമായാണ് ബിഎംഡബ്ലിയു ഒരു ബൈക്ക് നിര്‍മ്മിക്കുന്നത്.ബിഎംഡബ്ലിയു എസ് 1000 ആര്‍ന്റെ മാതൃകയിലാണ് ജി310 ആര്‍ന്റെ നിര്‍മ്മാണം.

നിരവധി ഇന്‍ഫോര്‍മേഷനുകളുംമറ്റുമുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേയാണുള്ളത്. 3നിറങ്ങളില്‍ ലഭ്യമാകും. കോസ്മിക് ബ്ലാക്, പോളാര്‍ വൈറ്റ് നോണ്‍ മെറ്റാലിക്, സ്ട്രാറ്റോ ബ്ലൂ മെറ്റാലിക്, പേള്‍ വൈറ്റ് മെറ്റാലിക്.

313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്. 9500 ആര്‍പിഎമ്മും 33.5ബിഎച്ച്പി കരുത്തുമുണ്ട് വാഹനത്തിന്. 7500 ആര്‍പിഎമ്മില്‍ 28എന്‍എമ്മാണ് പരമാവധി ടോര്‍ക്ക്.

145 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. 36 .5കെഎംപിഎല്ലാണ് ഇന്ധനക്ഷമത. എബിഎസ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടിവിഎസിന്റെ ഷോറൂമിലൂടെയായിരിക്കും വിപണിയിലേക്കെത്തുക. ഏതായാലും പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ചതിനാല്‍ വിലയില്‍ വളരെയേറെ കുറവ് പ്രതീക്ഷിക്കാം.

Top