ജി മാര്‍ത്താണ്ഡന്‍ ചിത്രത്തില്‍ മമ്മൂട്ടി വീണ്ടും

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇത്. ഇമ്മാനുവലിന് തിരക്കഥ ഒരുക്കിയ എ സി വിജീഷ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

പൃഥ്വിരാജും ശോഭനയും പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രവും ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്നുണ്ട്. പാവാട എന്നാണ് ചിത്രത്തിന്റെ പേര്.

Top