ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം അച്ഛാദിന്‍

വിജീഷ് എ.സിയുടെ തിരക്കഥയില്‍ വീണ്ടുമൊരു മമ്മൂട്ടി ചിത്രം. അച്ഛാദിന്‍ എന്ന് പേരിട്ട ചിത്രം ജി. മാര്‍ത്താണ്ഡനാണ് സംവിധാനം ചെയ്യുന്നത്. ഇവര്‍ രണ്ട് പേരും തങ്ങളുടെ രണ്ടാം ചിത്രത്തിലും മമ്മൂട്ടിയെ തന്നെ നായകനാക്കുകയാണ്. ലാല്‍ജോസ് ഒരുക്കിയ ഇമ്മാനുവേലിന് തിരക്കഥ എഴുതിക്കൊണ്ടാണ് വിജീഷ് സിനിമയിലെത്തുന്നത്. മമ്മൂട്ടി അഭിനയിച്ച ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു മാര്‍ത്താണ്ഡന്റെ ആദ്യ ചിത്രം.

മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ്. ജോര്‍ജ് ഇമ്മാനുവേലിന് ശേഷം സിന്‍സില്‍ സെലുലോയിഡിന്റെ ബാനറിലെടുക്കുന്ന ചിത്രമാണ് അച്ഛാദിന്‍. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ബിജിബാലിന്റേതാണ് ഈണങ്ങള്‍.

മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, കുഞ്ചന്‍ തുടങ്ങിയ താരനിരയുണ്ട് ചിത്രത്തില്‍. തമിഴ്‌നടന്‍ കിഷോര്‍ ഒരു പ്രധാന വേഷം സിനിമയില്‍ ചെയ്യുന്നുണ്ട്. എറണാകുളമാണ് ലൊക്കേഷ

Top