ജിയോണി ഇലൈഫ് എസ് 5.1 ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നു

ജിയോണിയുടെ ഇലൈഫ് എസ് 5.1 ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നു. തങ്ങളുടെ ആകര്‍ഷകവും വണ്ണം കുറഞ്ഞതുമായ ഫോണുമായി ജിയോണി ഇലൈഫ് എസ് 5.1 മോഡലാണ് തരംഗം സൃഷ്ടിച്ച് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്.

ഇലൈഫ് എസ് 5.5ന് സമാനമായി മെറ്റാലിക് ഫ്രെയ്മും ഗ്ലാസ് ബോഡിയും ഫോണിന്റെ സവിശേഷതകളാണ്. 5.1 എംഎം ഷെല്‍, 4.8 അമോലെഡ് ഡിസ്‌പ്ലേ, 1280×720 പിക്‌സല്‍ റസല്യൂഷന്‍, 1.7 ജിഗാഹെഡ്‌സ് ഒക്ടാ കോര്‍ പ്രോസസ്സര്‍, 1 ജിബി റാം, 16 ജിബി മെമ്മറി തുടങ്ങിയവയും ഫോണിനെ വിപണിയില്‍ മുന്നിട്ടു നിര്‍ത്തുന്നു.

ആന്‍ഡ്രോയ്ഡ് 4.4,അമിഗോ 2.0 യുഐ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 8 എംപി റിയര്‍ ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഉണ്ട്.

മാത്രമല്ല 4.8 അമോലെഡ് ഡിസ്‌പ്ലേ, 1.7 ജിഗാഹെഡ്‌സ് ഒക്ടാ കോര്‍ പ്രോസസ്സര്‍, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, 4.4(കിറ്റ്കാറ്റ്), അമിഗോ 2.0, 8.0 എംപി എഎഫ് കാമറ, 88 ഡിഗ്രി വൈഡ് ആംഗിള്‍, 16 ജി.ബി മെമ്മറി, അള്‍ട്രാ സ്ലിം, വൈഫൈ, ജി.പി.എസ്, 2050 എംഎഎച്ച് ബാറ്ററി എന്നിവയും ജിയോണി ഇലൈഫ് എസ് 5.1ന്റെ പ്രത്യേകതയാണ്.

Top