ജിഎസ്ടി, സംസ്ഥാന ലോട്ടറികള്‍ക്ക് 12%വും ഹോട്ടല്‍ മുറികള്‍ക്ക് 18%വും നികുതി ചുമത്താന്‍ ധാരണ

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28ശതമാനവും നികുതി ചുമത്താന്‍ ധാരണയായി.

അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ചേര്‍ന്ന പതിനേഴാമത് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ഹോട്ടല്‍മുറികളുടെ നികുതി നിരക്കിലും ധാരണയായി. 2500 മുതല്‍ 7500 വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 %വും 7500 മുകളിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28 %വും നികുതി ചുമത്തും. ചരക്കു സേവന നികുതിസമ്പ്രദായത്തിന്റെ ഉദ്ഘാടനം ജൂണ്‍ 30ന് ഡല്‍ഹിയില്‍ നടക്കും. അടുത്ത ജി എസ്ടി കൗണ്‍സിലും അന്ന് നടക്കും.

ചരക്കു സേവന നികുതിയുടെ മറവില്‍ നിര്‍മ്മാതാക്കള്‍ ഉത്പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് തടയാന്‍ നികുതി നിരക്കിലെ മാറ്റം പ്രസിദ്ധപ്പെടുത്തണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ നികുതി സമ്പ്രദായത്തെ പാടെ മാറ്റി മറിക്കുന്ന ജിഎസ്ടി ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക.

Top