ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ഇവോക്ക് വിപണിയിലെത്തി

പ്രശസ്ത ബ്രിട്ടീഷ് വാഹന ബ്രാന്‍ഡ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്രാദേശികമായി അസംബിള്‍ ചെയ്ത ഒരു വാഹനം കൂടി വിപണിയിലെത്തി. കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഇവാക്കയാണ് വിപണിയിലെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ അസംബിള്‍ ചെയ്ത കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഇവാക്ക് ജെഎല്‍ആര്‍ ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 48.73 ലക്ഷം രൂപ തൊട്ട് മുകളിലോട്ടാണ് വില വരുന്നത്. നാവിഗേഷന്‍ സംവിധാനം, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ എന്നിവ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന എല്ലാ ഇവോക്കിലുമുണ്ടാവും.

ത്രീഡോര്‍ ഇവോക്കിന്റെ ഏറ്റവും വിലയേറിയ ഡൈനമിക് ട്രിം മാത്രമാവും വിപണിയില്‍ ലഭിക്കുക. എന്നാല്‍ ഫൈവ് ഡോര്‍ എസ് യു വിയുടെ പ്യുവര്‍, പ്രസ്റ്റീജ്, ഡൈനമിക് ട്രിമ്മുകള്‍ വിപണിയിലെത്തും.

ജെഎല്‍ആര്‍ പ്രാദേശികമായി അസംബിള്‍ ചെയ്ത വിപണിയിലെത്തിക്കുന്ന നാലാമത്തെ വാഹനമാണ് ഇവോക്ക്. എക്‌സ് എഫ്, എക്‌സ് ജെ കാറുകളും ഫ്രീലാന്‍ഡര്‍ എസ്‌യുവിയും ഇന്ത്യയില്‍ അസംബിള്‍ ചെയ്തവ വിപണിയില്‍ ലഭ്യമാണ്.

ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഇവോക്കുകള്‍ക്ക് 54.93 ലക്ഷം മുതല്‍ 65.04 ലക്ഷംവരെ ആയിരുന്നു വില. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന ഇവോക്കുകള്‍ 48.73 ലക്ഷം മുതല്‍ 56.21 ലക്ഷംവരെ നല്‍കി സ്വന്തമാക്കാം.

Top