ജറുസലേമില്‍ പലസ്തീന്‍കാരും ഇസ്രേലികളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു

ടെല്‍ അവീവ്: ജറുസലേമില്‍ പലസ്തീന്‍കാരും ഇസ്രേലികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. പഴയ ജറൂസലേമില്‍ സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ആക്രമിച്ച ആളെ വെടിവച്ചു കൊന്നു. ഇയാളുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരനും പരിക്കേറ്റു.

തെക്കന്‍ ജറൂസേലേമില്‍ നടന്ന മറ്റൊരു സംഭവത്തില്‍ രണ്ട് ഇസ്രേലികള്‍ക്കു പരിക്കേറ്റു. ഇതില്‍ 13കാരന്റെ നില ഗുരതരമാണ്. വിവിധ ആക്രമണങ്ങളില്‍ രണ്ട് ഇസ്രേലി സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

അല്‍ അക്‌സ മോസ്‌ക് വളപ്പിലെ പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലുള്ള ക്രമീകരണങ്ങളില്‍ ഇസ്രയേല്‍ മാറ്റം വരുത്തുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണു സംഘര്‍ഷം ആരംഭിച്ചത്.

ആക്രമണങ്ങളില്‍ ഇതിനകം 23 പലസ്തീന്‍കാരും കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നാല് ഇസ്രേലികള്‍ കുത്തേറ്റു മരിച്ചു.

Top