ജയില്‍ രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത താമസിച്ച അട്ടക്കുളങ്ങര ജയിലിലെ രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയില്‍ ഡി.ജി.പി ലോകനാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ സോളാര്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടാണ് കമ്മീഷന്‍ മുമ്പാകെ ഈ രജിസ്റ്റര്‍ ഹാജരാക്കിയിരുന്നത്. സരിതയുടെ അമ്മയും ബന്ധുവും അട്ടക്കുളങ്ങര ജയിലിലെത്തിയ സമയമാണ് തിരുത്തിയത്. ജയില്‍ ഡി.ഐ.ജി ഗോപകുമാറും അതേ ദിവസം ജയിലിലെത്തിയിരുന്നതായി രജിസ്റ്ററിലുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനത്തിന് മുന്നോടി എന്ന രീതിയിലാണ് ഡി.ഐ.ജി ജയില്‍ സന്ദര്‍ശിച്ചത്.

Top