ജയലളിതയെ പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കി വിജ്ഞാപനം

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സ്പീക്കര്‍ ധനപാല്‍ ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ആറ് വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജ്ഞാപനം. ജയലളിതയ്ക്ക് ശിക്ഷാ കാലാവധി കൂടി കണക്കിലെടുത്താണ് 10 വര്‍ഷത്തെ വിലക്ക് ലഭിച്ചിരിക്കുന്നത്.

കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ തന്നെ ജയലളിതയുടെ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. ഇതോടെ അവര്‍ പ്രതിനിധീകരിച്ച ശ്രീരംഗം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.

Top