ജയലളിതയുടെ ജീവിതം സിനിമയാകുന്നു; രമ്യാ കൃഷ്ണന്‍ കേന്ദ്രകഥാപാത്രം

ബാഹുബലിയിലെ ശിവകാമിയെ അത്യുജ്വലമാക്കിയ രമ്യാ കൃഷ്ണനെ തേടി മറ്റൊരു വെല്ലുവിളി കൂടി എത്തുന്നു എന്ന സൂചനയാണ് കോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്.

മുഖ്യമന്ത്രിയും തമിഴ്‌നാടിന്റെ ഇദയക്കനിയുമായ സാക്ഷാല്‍ ജയലളിതയുടെ ജീവിതകഥയാണ് ഈ വെല്ലുവിളി. സിനിമയെ വെല്ലുന്ന അനുഭവങ്ങളുള്ള ജയയുടെ കഥ പറയാന്‍ രമ്യയെ പോലെ ഒരാള്‍ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വെള്ളിത്തിരയില്‍ തിളങ്ങി നിന്ന താരമായിരുന്നു ജയലളിത. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. തമിഴ്‌നാടിന്റെ കരുത്തുറ്റ മുഖ്യമന്ത്രി വരെയായി അവര്‍. ഇതിനിടെ നിരവധി വിവാദങ്ങളും. സംഭവബഹുലമായ ജയയുടെ ജീവിതമാണ് രമ്യ അഭ്രപാളിയിലെത്തിക്കുന്നത്.

നീലാംബരിയും ശിവാകാമിയും തന്റേതായ ശൈലിയില്‍ ആരാധകര്‍ക്ക് മുന്നിലെത്തിച്ച രമ്യകൃഷ്ണന്‍ പക്ഷെ ഇത്തവണ അല്‍പം ടെന്‍ഷനിലാണ്. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന താരം ഈ വെല്ലുവിളിയും വിജയകരമായി മറികടക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Top