ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു

ബാംഗലൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. അപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ 6ലേക്ക് മാറ്റി. പ്രോസിക്യൂഷന് വിധി പകര്‍പ്പ് ലഭിക്കാത്തതാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റാന്‍ കാരണം. മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി ഹാജരായത്. ദസറ അവധിയായതിനാല്‍ കര്‍ണാടക ഹൈക്കോടതിയിലെ അവധിക്കാല ബെഞ്ചാണ് ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ ദിവസമാണ് ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.

Top