ജയന്തി നടരാജനെ കൊണ്ട് തനിക്കെതിരെ പറയിപ്പിച്ചത് മോഡി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തനിക്കെതിരെ ആരോപണമുന്നയിച്ച മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് പിന്നില്‍ നരേന്ദ്ര മോഡിയാണെന്ന് രാഹുല്‍ ഗാന്ധി. ജയന്തിയെ ഉപയോഗിച്ച് തനിക്കെതിരെ വ്യാജ പ്രചരണം നടത്താനാണ് മോഡിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി ജയന്തി നടരാജനെതിരെ ആഞ്ഞടിച്ചത്.

എനിക്കെതിരെ ആക്രമിക്കാന്‍ മോഡി ജയന്തി നടരാജനെ നിയോഗിച്ചിരിക്കുകയാണെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ താന്‍ ആദിവാസികള്‍ക്കു വേണ്ടിയാണ് നിലകൊണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജന്‍ അടുത്തിടെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചിരുന്നത്.

Top