ജമ്മു കാഷ്മീരില്‍ പിഡിപി-ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും. പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കാനിരിക്കെ പ്രദേശത്തു വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ജമ്മു യൂണിവേഴ്‌സിറ്റിയിലെ ഓഡിറ്റോറിയത്തിലാണു ചടങ്ങ്. കഴിഞ്ഞ ദിവസം പുല്‍വാമയിലെ ത്രാല്‍ പ്രദേശത്തു സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ തന്നെ സുരക്ഷാസേനയുടെ ശക്തമായ നിരീക്ഷണത്തിലാണ് ഇന്ന് ചടങ്ങ് നടക്കുക.

Top