ജമ്മു കാശ്മീര്‍ നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. സഭയ്ക്കുള്ളില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് സഭ വന്‍ സംഘര്‍ഷത്തിലായിരുന്നു. കേന്ദ്രം അനുവദിച്ച ഉര്‍ജ്ജ പദ്ധതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Top