ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വിഘടന വാദി നേതാവ് സയിദ് അലി ഷാ ഗിലാനി

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി.

‘ഏതു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും ജമ്മു കാശ്മീരിന് ഒരു മാറ്റവും ഇല്ല. ഇതു വെറും പൊളിറ്റിക്കല്‍ സ്റ്റണ്ടാണ്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന യാഥാര്‍ത്ഥ്യം ഇന്ത്യ അംഗീകരിക്കണം’. ഗിലാനി പറഞ്ഞു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറഞ്ഞ ഗിലാനിയുടെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്.

കാശ്മീരിലെ വിഘടനവാദി നേതാവ് മസ്രത് ആലത്തിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഗിലാനി പറഞ്ഞു. ‘ ആലത്തിന്റെ മോചനം ഇത്ര വലിയ പ്രശ്‌നമാക്കേണ്ട ആവശ്യമില്ല. കോടതി ആലത്തെ മോചിപ്പിച്ചു. അദ്ദേഹം നിരവധി തവണ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ആലത്തിനെതിരെയുള്ള എഫ്‌ഐആര്‍ കോടതി തള്ളിയതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ മോചനം വലിയ ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. ആലത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും ശരിയല്ല.എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം’. ഗിലാനി പറഞ്ഞു. ആലത്തിന്റെ മോചനത്തെ കുറിച്ച് കേന്ദ്ര ഗവണ്‍മെന്റ് അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതു സുരക്ഷാ നിയമ പ്രകാരം 2014 സെപ്തംബറിലാണ് ആലത്തെ കസ്റ്റഡിയില്‍ എടുത്തത്.

Top