ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്.

കുന്‍സല്‍വാന്‍ കാടുകളിലൂടെ നുഴഞ്ഞുകയറാനുള്ള പദ്ധതിയാണ് സൈന്യം തകര്‍ത്തത്. ഇവരില്‍ നിന്ന് എ.കെ.47 റൈഫിളുകളും സ്‌ഫോടനവസ്തുക്കളും കണ്ടെടുത്തു.

ലഷ്‌കറെ തയിബ പ്രവര്‍ത്തകരാണ് ഇവരെന്നു സൈന്യം സംശയിക്കുന്നു. രണ്ടുദിവസമായി സൈന്യം ഇവരെ പിന്തുടരുകയായിരുന്നു. മൂന്നു ഭീകരര്‍ കൂടി മേഖലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Top