ജനപക്ഷയാത്രാ സമാപന സമ്മേളനം: രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ജനപക്ഷ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ചൊവ്വാഴ്ച വൈകിട്ടു നാലിന്, തിരുവനന്തപുരത്തെ പുത്തരിക്കണ്ടണ്ടം മൈതാനത്താണു ജനപക്ഷയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി, എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരും പങ്കെടുക്കും. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നു വൈകിട്ടു നാലു മുതല്‍ ഏഴു വരെ നഗരത്തില്‍ പ്രത്യേക ഗതാഗത ക്രമീകരണം ഉണ്ടണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top