ജനതാദള്‍ എസുമായി യോജിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എം പി വീരേന്ദ്രകുമാര്‍

കൊച്ചി: ജനതാദള്‍ എസുമായി യോജിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജനതാദൾ യുണൈറ്റഡ് സംസ്ഥാന അദ്ധ്യക്ഷൻ എം പി വീരേന്ദ്രകുമാര്‍. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റമുണ്ടാക്കും. മാറുന്ന സാഹചര്യം ഏതു പാര്‍ട്ടിയും കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സാഹചര്യം അനുസരിച്ചേ ജെഡിയുവിന് തീരുമാനമുണ്ടാകു. കേരളത്തെ മാറ്റി നിര്‍ത്തി ഇനി പാര്‍ട്ടി തീരുമാനം ഇല്ലെന്നും വീരേന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വീരേന്ദ്രകുമാറിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജനതാദള്‍ എസ് അറിയിച്ചു.

Top