ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം; മോഡിയെ പരിഹസിച്ച് നീതിഷ് കുമാര്‍

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റിനെ ശക്തമായി പരിഹസിച്ച് മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ ട്വീറ്റ്. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാനുള്ള സുവര്‍ണാവസരമാണിതെന്നും തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ കാണാന്‍ സാധിക്കില്ലെന്നും നിതീഷ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിഹാറില്‍ താന്‍ പങ്കെടുക്കുന്ന റാലികളെ കുറിച്ച് മോഡി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനെ പരിഹസിച്ചാണ് നിതീഷ് രംഗതെത്തിയത്.

ബിഹാര്‍ മാറ്റത്തിനായി സജ്ജമാക്കിയിരിക്കുന്നു. എന്‍ഡിഎ സംഖ്യം ആവേശത്തിലാണ്. നളന്ദ, ഹാജിപൂര്‍, സോനാ, മര്‍ഹപുര എന്നിവടങ്ങളില്‍ റാലിയെ അഭിസംബോധന ചെയ്യും. ഇതായിരുന്നു മോഡിയുടെ ട്വീറ്റ്.

ഹരിയാനയില്‍ ജാതിപ്പോരിനെത്തുടര്‍ന്ന് ദലിത് കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിലും ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെയും നിതീഷ് അഞ്ഞടിച്ചു. വിലക്കയറ്റവും ബിഹാറില്‍ വലിയ പ്രചാരണ വിഷയമാണ്. എന്‍ഡിഎ സഖ്യത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി പതിനേഴോളം റാലികളില്‍ കൂടി പങ്കെടുക്കുമെന്നാണു സൂചന. ആകെ അഞ്ചുഘട്ടങ്ങളുള്ള വോട്ടെടുപ്പിന്റെ ബാക്കിയുള്ള മൂന്നു ഘട്ടങ്ങള്‍ 28, നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണു നടക്കുക.

Top