ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈനയില്‍ നിന്ന് 9,909 എസ് യു വികള്‍ തിരിച്ചുവിളിക്കുന്നു

ജഗ്വാര്‍ ലാന്‍ഡ് റോവര്‍(ജെ എല്‍ ആര്‍) ലിമിറ്റഡ് ചൈനയില്‍ 9,909 ‘ഡിസ്‌കവറി ഫോര്‍’ എസ് യു വികള്‍ തിരിച്ചുവിളിക്കുന്നു. ആന്റി ലോക്ക് ബ്രേക്കിങ് സോഫ്റ്റ് വെയര്‍ സംവിധാനത്തിലെ പിഴവിനെ തുടര്‍ന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജെ എല്‍ ആര്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.

എ ബി എസ് സോഫ്റ്റ് വെയറിലെ പിഴവ് മൂലം ഡൈനാമിക് സ്റ്റെബിലൈസേഷന്‍ കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തനരഹിതമാവുമെന്നും തുടര്‍ന്നു വാഹനം അപകടത്തില്‍പെടുമെന്നുമുള്ള ആശങ്കയെ തുടര്‍ന്നാണു വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നു ചൈനയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ക്വാളിറ്റി, സൂപ്പര്‍ വിഷന്‍, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ക്വാറന്റൈന്‍ വിശദീകരിച്ചു.

2014 ഓഗസ്റ്റിനും 2015 ഫെബ്രുവരിക്കുമിടയില്‍ നിര്‍മിച്ചു വിറ്റ ‘ഡിസ്‌കവറി’ മോഡലുകള്‍ക്കാണു പരിശോധന ആവശ്യമായി വരിക.

Top