ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ്‌വാള്‍ സിംഗിള്‍സ് ഫൈനലില്‍

ഫോസൗ (ചൈന): ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍. സെമിഫൈനലില്‍ ചൈനയുടെ ലിയു ഷിന്നിനെയാണ് സൈന പരാജയപ്പെടുത്തിയത്. 47 മിനിട്ട് നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയുടെ വിജയം. സ്‌കോര്‍: 21-17, 21-17 . ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ സൈന നേരിടും.

പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ കെ.ശ്രീകാന്ത് ഇന്ന് ജര്‍മ്മനിയുടെ മാര്‍ക് സ്വെബ്ലറെ നേരിടും. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ പി.കശ്യപിനെ തോല്‍പ്പിച്ചാണ് മാര്‍ക് സ്വെബ്ലര്‍ സെമിഫൈനലിലെത്തിയത്.

Top