ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചു

ബെയ്ജിങ്: സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മോശം കണക്കുകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ യുവാന്റെ മൂല്യത്തില്‍ രണ്ട് ശതമാനമാണ് കുറവ് വരുത്തിയത്.

കയറ്റുമതിയില്‍ 8.3 ശതമാനം കുറവുണ്ടായതാണ് പെട്ടെന്നുള്ള തീരുമാനത്തിനുപിന്നില്‍. യൂറോപ്പ്, യു.എസ്, ജപ്പാന്‍ എന്നിവിടങ്ങിളില്‍നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതാണ് കയറ്റുമതിയില്‍ കാര്യമായ ഇടിവുണ്ടാകാനിടയാക്കിയത്.

അതേസമയം, കയറ്റുമതിക്കാരെ സഹായിക്കാനാണ് യുവാന്റെ മൂല്യത്തില്‍ കുറവ് വരുത്തയെതന്ന് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു. വിനിമയ മൂല്യനിര്‍ണയത്തിന് പുതിയ രീതി സ്വീകരിച്ച 1994നുശേഷം ഇതാദ്യമായാണ് ചൈന കറന്‍സിയുടെ മൂല്യം ഇത്രയും താഴ്ത്തുന്നത്.

Top