ചൈനയുടെ സ്വപ്ന സംരംഭമായ ബെല്‍റ്റ് ആന്റ് റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും

ബെയ്ജിംഗ്‌: ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ സ്വപ്ന സംരംഭമായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും.

നാളെയും മറ്റെന്നാളുമായി ബീജിംഗില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്നും എന്നാല്‍, പ്രതിനിധിയായി ഒരാളുണ്ടാവുമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ വ്യക്തമാക്കിയിരുന്നു.

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പാക് അധീന കാശ്മീര്‍ വഴി കടന്നു പോകുന്നതിലുള്ള എതിര്‍പ്പാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

കാശ്മീരിന് മേലുള്ള പാകിസ്ഥാന്റെ അവകാശവാദത്തെ ചൈന അംഗീകരിക്കുകയാണെന്നും അതിനാല്‍ പാക് അധീന കാശ്മീരിന്റെ കാര്യത്തില്‍ ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അടക്കം 29 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Top