ചേറില്‍ നിന്ന് തന്റെ കുഞ്ഞിനെ വീണ്ടെടുക്കാന്‍ ആന കാത്തു നിന്നത് 11 മണിക്കൂര്‍

ചേറില്‍ നിന്ന് തന്റെ അരുമയെ വീണ്ടെടുക്കാന്‍ ആന കാത്തു നിന്നത് 11 മണിക്കൂര്‍. കിണറിലെ ചേറില്‍ വീണു പോയ കുഞ്ഞിനെ വാരിയെടുക്കാന്‍ അമ്മയായ ആന പരിശ്രമിച്ച രംഗങ്ങള്‍ കണ്ട ഗ്രാമവാസികള്‍ ഞെട്ടിപ്പോയി., കാരണം അത്രയ്ക്കും ഹൃദയ ഭേദകമായിരുന്നു ആ കാഴ്ചകള്‍.

കുഞ്ഞിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തില്‍ ആനയോടൊപ്പം ഗ്രാമവാസികളും ഒപ്പം ചേര്‍ന്നു. ഇന്ത്യയിലെ ചത്ര ഗ്രാമത്തിലായിരുന്നു ഏവരുടേയും ശ്രദ്ധ ക്ഷണിച്ച ഈ പ്രകടനങ്ങള്‍ നടന്നത്.

കിണറില്‍ വീണു പോയ ആനക്കുഞ്ഞിനെ രക്ഷിക്കാനായി പാടു പെടുന്ന തള്ളയാനയെ കണ്ടാണ് ഗ്രാമവാസികള്‍ അടുത്തേക്ക് വന്നത്. ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതിനാല്‍ വലിച്ചു കയറ്റുക തള്ളയാനയ്ക്ക് പ്രയാസമായിരുന്നു.

സമീപത്ത് നിന്നും മണല്‍ വാരി കിണറില്‍ നിക്ഷേപിച്ചാണ് ആനക്കുട്ടിയെ വാരിയെടുത്തത്. തുമ്പിക്കൈ വച്ച് ആനക്കുട്ടിയെ തള്ളയാന വാരിയെടുത്തു. പിന്നീട് ഗ്രാമവാസികള്‍ സന്തോഷ സൂചകമായി പഴം നല്‍കി. പിന്നിട് അവിടെ കണ്ട്ത് അമ്മയും കുഞ്ഞു തമ്മിലുള്ള സ്‌നേഹ പ്രകടനങ്ങളായിരുന്നു.,

Top