ചെല്‍സിയില്‍ മാനേജരായി ഹൊസെ മൗറിഞ്ഞോ തുടരും

ലണ്ടന്‍: ചെല്‍സിയില്‍ മാനേജരായി ഹൊസെ മൗറിഞ്ഞോ 2019 വരെ തുടരും. ക്ലബ്ബുമായി മൗറിഞ്ഞോ നാലു വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 52 കാരനായ മൗറിഞ്ഞോ 2004 മുതല്‍ 2007 വരെ ചെല്‍സിയുടെ മാനേജരായിരുന്നു.

പിന്നീട് റയല്‍ മാഡ്രിഡില്‍ എത്തി. അവിടെനിന്നും 2013 മൗറിഞ്ഞോയെ വീണ്ടും ചെല്‍സിയുടെ പരിശീലകനായി എത്തിച്ചു. രണ്ടാം വരവില്‍ മൗറിഞ്ഞോ രണ്ട് കിരീടങ്ങളാണ് ക്ലബ്ബിലെത്തിച്ചത്. ടീമിന് പ്രീമിയര്‍ലീഗ് കിരീടവും ലീഗ് കപ്പും നല്‍കി.

Top