ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കും

ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറച്ചേക്കും. ബാങ്ക് സ്ഥിര നിക്ഷേപം, ആര്‍ബിഐ നിരക്കുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തി പലിശ നിശ്ചയിക്കുന്ന രീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈമാസം അവസാനത്തോടെ പലിശ നിരക്കുകള്‍ കുറയ്ക്കുക.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കായിരിക്കും ഉടനെ പരിഷ്‌കരിക്കുക. സീനിയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീം, സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്കുകളില്‍ തല്‍ക്കാല്‍ മാറ്റംവരുത്തേണ്ടെന്നാണ് തീരുമാനം.

പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപങ്ങളുടെ പലിശ പരിഷ്‌കരിക്കുന്നരീതി മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ സപ്തംബററ
ില്‍തന്നെ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു.

നിലവില്‍ സര്‍ക്കാര്‍ സെക്യൂരിറ്റുകളുടെ നിരക്കിനേക്കാള്‍ നിശ്ചിത നിരക്ക് കൂടുതലായാണ് ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഇതിനാണ് മാറ്റംവരിക.

വര്‍ഷത്തിലൊരിക്കല്‍ പലിശ തീരുമാനിക്കുന്ന രീതിയിലും മാറ്റംവരും. മൂന്ന് മാസത്തിലൊരിക്കലോ, ആറ് മാസത്തിലൊരിക്കലോ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ രീതിവരുന്നതോടെ പലിശ നിരക്കില്‍ കാര്യമായ കുറവ് വന്നേക്കും.

Top