ചെറിയ എണ്ണപ്പാടങ്ങള്‍ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് ലേലം ചെയ്ത് നല്‍കുന്നു

ന്യൂഡല്‍ഹി: ലാഭകരമല്ലെന്ന് കണ്ട് ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും സര്‍ക്കാരിന് കൈമാറിയ എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലം ചെയ്ത് നല്‍കുന്നു.

ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കി. 69 ചെറിയ എണ്ണപ്പാടങ്ങളാണ് സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് നല്‍കുക.

വരുമാനത്തിന്റെ ഒരുഭാഗം പങ്കുവെയ്ക്കുന്ന രീതിയിലാകും സ്വകാര്യ കമ്പനികള്‍ക്ക് പാടങ്ങള്‍ കൈമാറുക. വരുമാനത്തിന്റെ കൂടുതല്‍ ഭാഗം നല്‍കാന്‍ തയ്യാറുള്ളവരുമായിട്ടാകും ലേലം ഉറപ്പിക്കുകയെന്നും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒഎന്‍ജിസി 63 ഉം ഓയില്‍ ഇന്ത്യ ആറും പാടങ്ങളാണ് സര്‍ക്കാരിന് കൈമാറിയത്.

പുതിയ എണ്ണ ഖനന ലൈസന്‍സ് പോളിസിപ്രകാരം 1999 നുശേഷം ഒമ്പത് തവണയായി 254 ബ്ലോക്കുകളാണ് സര്‍ക്കാര്‍ ഇതുവരെ ലേലം ചെയ്തത്. ഉത്പാദനത്തില്‍ ഒരു ഭാഗം പങ്കുവെയ്ക്കുന്ന തരത്തിലായിരുന്നു ഇത്.

Top