ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരൂദ്ധ പരാമര്‍ശം സംസ്‌കാരശൂന്യമെന്ന് വിഎസ്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദര്‍ രംഗത്ത്. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സംസ്‌കാര ശൂന്യമാണെന്നും അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിഎസ് പ്രതികരിച്ചു. പരാമര്‍ശം അത് പറഞ്ഞവരുടെ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും വി.എസ് പറഞ്ഞു.

Top