ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതെന്ന് സുധീരന്‍

തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്.

ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് സുധീരന്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇനിയും വിവാദമായി ഇത് വളരുന്നതിന് മുമ്പ് തന്നെ പ്രസ്താവന പിന്‍വവലിക്കാന്‍ ചെറിയാന്‍ ഫിലിപ് തയ്യാറാകണം. സ്ത്രീസമൂഹത്തോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും സുധീരന്‍ പറഞ്ഞു.

Top