ചെന്നൈ എഫ്‌സി ടീമിന്റെ സഹ ഉടമയായി ധോണിയും

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും വിരാട് കോഹ്‌ലിയ്ക്കും സൗരവ് ഗാംഗുലിയ്ക്കും പുറമെ ഐ.എസ്.എല്‍ ടീം ഉടമയാവാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും. ചെന്നൈ എഫ്‌സി ടീമിന്റെ സഹ ഉടമയായാണ് ധോണി രംഗത്തെത്തുന്നത്.

ബോളിവുഡ് താരം അഭിഷേക് ബച്ചനും ഏഷ്യന്‍ പെയിന്റ്‌സ് മേധാവി വിത്ത ദാനിക്കുമൊപ്പമാണ് ധോണി ചെന്നൈയിന്‍ എഫ്.സി.യുടെ ഉടമസ്ഥത പങ്കു വെക്കുന്നത്. ചൈന്നെ ടീമിന്റെ സഹഉടമയാവാന്‍ തയ്യാറായിക്കൊണ്ടുള്ള കരാറില്‍ ധോണി ഒപ്പുവച്ചെന്ന് ഐ.എസ്.എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റു ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയും സൗരവ് ഗാംഗുലി അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെയും വിരാട് കോഹ്‌ലി ഐ.എസ്.എല്‍ ടീം ഗോവയുടെയും ഉടമകളാണ്.

ഒക്ടോബര്‍ 12ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ അതിലറ്റികോ ഡി കൊല്‍ക്കത്തയും മുംബൈ എഫ്.സിയുമാണ് ഏറ്റുമുട്ടുക. ടൂര്‍ണമെന്റിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം ഒക്ടോബര്‍ 15ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയ്ക്ക് എതിരെയാണ്.

Top