ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി: തച്ചങ്കരിയുടേയും ശ്രീജിത്തിന്റേയും പ്രമോഷന്‍ ആഭ്യന്തര മന്ത്രിയുടെ അറിവോടെ

തിരുവനന്തപുരം: ക്ലീന്‍ ‘ഇമേജോടെ’ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുഖംമൂടി തകര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദ നായകനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നനല്‍കിയത് തന്റെ അറിവോടെയല്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയാണ് മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്.

തച്ചങ്കരിയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ഫയല്‍ ആഭ്യന്തര മന്ത്രി കണ്ടിരുന്നുവെന്നാണ് ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടെ സത്യവിരുദ്ധമായ പ്രസ്താവന നടത്തിയ ചെന്നിത്തലയുടെ ഉദ്യേശ ശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് തന്നെപ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ നടപടിയാണ് സത്യം തുറന്നുപറയാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചത്. ബാര്‍ വിഷയത്തില്‍ സുധീരനെ തള്ളാന്‍ കൂടെ നിന്ന ചെന്നിത്തലയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് രാഷ്ട്രീയ നിരീക്ഷകരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായാണ് തച്ചങ്കരിയുടെ ഉദ്യോഗക്കയറ്റം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ സമയം വയനാട്ടിലായിരുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്റെ അറിവോടെയല്ല ഉദ്യോഗക്കയറ്റം നടന്നതെന്ന്
പത്രലേഖകര്‍ക്ക് മുന്നില്‍ പ്രതികരിക്കുകയായിരുന്നു. എന്നാല്‍ ക്രിമിനല്‍ – വിജിലന്‍സ് കേസുകള്‍ നേരിടുന്ന ടോമിന്‍ തച്ചങ്കരിക്കും ഡിഐജി ശ്രീജിത്തിനും ഉദ്യോഗക്കയറ്റം നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് പച്ചക്കൊടി കാണിച്ചതെന്നാണ് മുഖ്യമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ശ്രീജിത്തിനെതിരായി നടപടിയെടുക്കണമെന്ന ക്രൈംബ്രാഞ്ച് -വിജിലന്‍സ് കേസുകള്‍ നേരിടുന്ന ഐജി ടോമിന്‍ തച്ചങ്കരിക്കും ഡിഐജി ശ്രീജിത്തിനും ഉദ്യോഗക്കയറ്റം നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് പച്ചക്കൊടി കാണിച്ചതെന്നാണ് മുഖ്യമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഡിഐജി ശ്രീജിത്തിനെതിരായി നടപടിയെടുക്കണമെന്ന ക്രൈംബ്രാഞ്ച്-വിജിലന്‍സ് മേധാവികളുടെ റിപ്പോര്‍ട്ട് തള്ളി ശ്രീജിത്തിനെ കുറ്റവിമുക്തമാക്കിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് അന്വേഷിച്ചാല്‍ ഇതിന് പിന്നിലെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അവരുടെ വാദം.

വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാന്‍ നിയമം അനുവദിക്കില്ലെന്നിരിക്കെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ ഐ.ജി ടോമിന്‍ തച്ചങ്കരിക്കും ഡിഐജി ശ്രീജിത്തിനും യഥാക്രമം എഡിജിപി, ഐ.ജി തസ്തികകളിലേക്ക് സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്‍കിയതാണ് വിവാദമായത്.

Top