കോഴിക്കോട് ചുംബനസമരത്തിനിടെ വ്യാപക സംഘര്‍ഷം

കോഴിക്കോട് :സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ചുംബനസമരത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരക്കാര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തേക്ക് എത്തുമ്പോഴായിരുന്നു അറസ്റ്റ്. ചുംബനസമരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയ ഹനുമാന്‍സേനക്കാരെയും അറസ്റ്റ് ചെയ്തു.

സമരക്കാരെ നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്ന് സമരക്കാര്‍ ആരോപിച്ചു. തങ്ങള്‍ ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. പോലീസ് മര്‍ദിച്ചെന്നും അവര്‍ ആരോപിച്ചു.

ഇതിനെ തുടര്‍ന്ന് മിഠായിതെരുവിലും ചുംബന സമരക്കാര്‍ ഒത്തുകൂടി സമരം നടത്തി. ഇതിനെതിരെ ശിവസേന പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. മിഠായിത്തെരുവില്‍ തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേചന്ദും ചുംബിച്ച് സമരം ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ചുംബിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കിയാണ് സമരം നടത്തുന്നത്.

Top