ചാവേര്‍ ആക്രമണത്തില്‍ പാക് പ്രവിശ്യാ മന്ത്രി കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ചാവേര്‍ ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിയടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രി ഷൗജാ ഖന്‍സാദയാണ് കൊല്ലപ്പെട്ടത്. ഷാധിഖാനില്‍ മന്ത്രിയുടെ ഓഫീസിലാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തില്‍ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തി.

സ്‌ഫോടനസമയത്ത് ആഭ്യന്തരമന്ത്രിയും കെട്ടിടത്തിന്റെ അകത്തുണ്ടായിരുന്നു. അദ്ദേഹം കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഷൂജായുടെ മകന്‍ സോറാബ് മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രവാദികള്‍ക്കെതിരായ ശക്തമായനിലാപാടുകളുമായി ഷൂജ ശ്രദ്ധേയനായിരുന്നു. 2014 ഒക്ടോബറിലാണ് അദ്ദേഹം പഞ്ചാബ് പ്രവിശ്യയുടെ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.

സംഭവത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടുക്കം രേഖപ്പെടുത്തി.

Top