ചാല തീപിടുത്തം: വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം:  തീപിടുത്തമുണ്ടായ തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലകളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച് വിലയിരുത്താനായി വിശദമായ പരിശോധന നടത്തും. ചാലയില്‍ വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഇന്നലെ രാത്രിയാണ് ചാല മാര്‍ക്കറ്റില്‍ തിപിടുത്തമുണ്ടായത്. പത്തോളം കടകള്‍ കത്തി നശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമുണ്ടായതായതായാണ് പ്രാഥമിക വിലയിരുത്തല്‍.

കിഴക്കേകോട്ടയില്‍ നിന്ന് ചാലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ലൗലി ഫാന്‍സിയുടെ ഗോഡൗണിലാണ് ആദ്യം തീ കണ്ടത്. പിന്നീട് സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു. ഇതിനടയില്‍ കടകള്‍ക്ക് തീപിടിക്കുന്നത് കണ്ട് കുഴഞ്ഞു വീണയാള്‍ മരിച്ചു. കല്ലാട്ടുമുക്ക് സ്വദേശിയും ചാലയിലെ വ്യാപാരിയുമായ ഇസ്മായിലാണ് മരിച്ചത്.

Top