ചൈനയില്‍ മയക്ക് മരുന്ന് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ബെയ്ജിംഗ്: ചൈനയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. നൂറില്‍ ഒരാള്‍ ചൈനയില്‍ മയക്കുമരുന്നുപയോഗിക്കുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 14 മില്യണ്‍ ആളുകള്‍ രാജ്യത്തു മയക്കുമരുന്നിന് അടിമയാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതു ചൈനയുടെ ആകെ ജനസംഖ്യയുടെ ഒരു ശതമാനമാണ്.

മയക്കുമരുന്നുകള്‍ സുലഭമായതാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നതിനു കാരണമെന്നാണു റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 56 ശതമാനവും 18 നും 35 നും ഇടയില്‍ പ്രായമുളളവരാണെന്നും രാജ്യത്തെ മയക്കുമരുന്നുവിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കുന്നു. 2014 ല്‍മാത്രം രാജ്യത്തു 4,63,000 ത്തിലധികം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയെന്നും സ്‌ക്വാഡ് ചൂണ്ടിക്കാട്ടുന്നു.

Top