ചാംപ്യന്‍സ് ലീഗ് ട്വന്റി20 മല്‍സരങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ചാംപ്യന്‍സ് ലീഗ് ട്വന്റി20 മല്‍സരങ്ങള്‍ റദ്ദാക്കി. കാഴ്ചക്കാരില്ലാത്തതും സ്‌പോണ്‍സര്‍മാരുടെ താല്‍പര്യക്കുറവുമാണ് കാരണമെന്ന് ബിസിസിഐ അറിയിച്ചു.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

ലോകത്തിലെ പ്രമുഖ ക്രിക്കറ്റ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ട്വന്റി20 മല്‍സരമാണ് ചാംപ്യന്‍സ് ലീഗ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ, ബിസിസിഐ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക എന്നീ സംഘടനകള്‍ ചേര്‍ന്നാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഥമ ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ റദ്ദാക്കിയിരുന്നു.

Top