ചര്‍ച്ച വിജയിച്ചു; ആന്ധ്രയില്‍ നിന്നും കേരളത്തിന് അരി നല്‍കും

തിരുവനന്തപുരം: ആന്ധ്രയിലെ അരിമില്ലുടമകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അരിവിതരണം തുടരും. അരിവിതരണ കമ്പനികളും കേരളത്തിലെ അരിവ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കണ്‍സ്യൂമര്‍ഫെഡ് പണം നല്‍കാത്തതിനെ തുടര്‍ന്ന് പൊതുവിപണിയിലേക്കുള്ള അരിവിപണി നിര്‍ത്തിവയ്ക്കുമെന്ന് മില്ലുടമകള്‍ ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. പൊതു വിപണിയിലെ അരി വിതരണം നിര്‍ത്തി വയ്ക്കരുതെന്നാവശ്യപ്പെട്ട് കേരളത്തിലെ വ്യാപാരികള്‍ നിവേദനവും നല്‍കിയിരുന്നു.

Top