ചര്‍ച്ച പരാജയം; തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കണ്ണന്‍ ദേവന്‍ കമ്പനി

പാലക്കാട്/മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കണ്ണന്‍ ദേവന്‍ കമ്പനി പ്രതിനിധികളറിയിച്ചു.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നു കലക്ടര്‍ വി.രതീശന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബിജിമോളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും വരെ കുത്തിയിരിപ്പു സമരം നടത്തുമെന്നു ഇ.എസ്. ബിജിമോള്‍ എംഎല്‍എ പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രിയും കണ്ണന്‍ ദേവന്‍ തോട്ടം മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ നേതക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Top