ചരിത്രം തിരുത്തി കിവികള്‍ ലോകകപ്പ് ഫൈനലില്‍

ഓക്‌ലന്‍ഡ്: ന്യൂസീലാന്‍ഡ് ലേകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിവികള്‍ ഫൈനലില്‍ കടന്നത്. 43 ഓവറില്‍ 298 റണ്‍സ് അടിക്കേണ്ടിയിരുന്ന കിവീസ് ഒരു പന്ത് ബാക്കിനില്‍ക്കേയാണ് വിജയം നേടിയത്.

അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഡെയ്ല്‍ സ്റ്റെയിനെ ലോംഗ്ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തിയ ഗ്രാന്‍ഡ് എലിയട്ട് ന്യൂസിലന്‍ഡിന് സമ്മാനിച്ചത് ചരിത്ര വിജയമാണ്. 73 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും അടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്ന എലിയട്ടാണു മാന്‍ ഓഫ് ദ മാച്ച്.

ആദ്യമായാണ് ന്യൂസീലാന്‍ഡ് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

ദക്ഷിണാഫ്രിക്ക ഇത് നാലാം തവണയാണ് സെമിയില്‍ നിന്ന് പുറത്താകുന്നത്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോല്‍ക്കുന്നത് അഞ്ചാം തവണയും.

Top