ചരക്ക് സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇന്ത്യയുടെ ആഭ്യന്തരവളര്‍ച്ച ഉയരാന്‍ ചരക്കുസേവനനികുതി സഹായകമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ചരക്കുസേവനരംഗത്തെ ഇരട്ട നികുതി ഒഴിവാക്കാന്‍ ജിഎസ്ടി പ്രയോജനം ചെയ്യുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

Top